medi-
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എൻ. ജി. ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നിന്നും പുറത്തിറക്കിയ ജൂനിയർ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപെട്ട് എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുൻവശത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ് മധു അദ്ധ്യക്ഷത വഹിച്ചു. പി.എം ഷിബു, പി.ബിബിൻ, ടി.എ അൻസാർ, ജോജു എ.ടി, രാജു പി.എഫ്, കെ. അജിത്ത്കുമാർ, പി. ബാബു, കെ. ഉണ്ണികൃഷ്ണൻ, കെ. രാംദാസ് എന്നിവർ നേതൃത്വം നൽകി.

എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.