പാവറട്ടി: മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ പാവറട്ടി സെന്ററിൽ അടുപ്പു കൂട്ടി സമരം നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ രാജൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഗ്‌നസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഓ.ജെ. ഷാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മരുതയൂർ കവലയിൽ നടന്ന സമരം കമാലുദ്ദീൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. സുനിതാ രാജു അദ്ധ്യക്ഷത വഹിച്ചു. ചുക്കു ബസാറിൽ ജോയ് ആന്റണി ഉദ്ഘാടനം ചെയ്തു.