വെള്ളാങ്ങല്ലൂർ : കൊവിഡിനോട് പൊരുതി പി.പി.ഇ കിറ്റ് ധരിച്ച് എസ്. എസ്. എൽ.സി പരീക്ഷ എഴുതിയ വിസന ഉണ്ണികൃഷ്ണന് എല്ലാ വിഷയത്തിലും 'എ പ്ലസ്' നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് വിസന. പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേകം തയ്യാറാക്കിയ ക്ലാസ് റൂമിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. പെയിന്റിംഗ് തൊഴിലാളിയായ മുണ്ടഞ്ചേരി ഉണ്ണികൃഷ്ണന്റെയും, പ്രിയയുടെയും മകളാണ്. വിസ്മയ് ഏക സഹോദരനാണ്.