congress-
*റോഡ് നിർമ്മാണത്തിലെ ക്രമക്കേട് - കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ നടത്തി*

വെള്ളാങ്ങല്ലൂർ :

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ കോണത്തുകുന്നു - മാണിയങ്കാവ് റോഡിൽ തട്ടാൻ വളവിൽ 50 മീറ്ററോളം 28 ലക്ഷം രൂപ ചിലവാക്കി 6 മാസം മുൻപ് വെള്ളക്കെട്ട് ഒഴിവാക്കാൻ പുനർ നിർമ്മിച്ച പൊതുമരാമത്ത് റോഡ് മഴയത്തു തകർന്നതിൽ ക്രമക്കേട് ആരോപിച്ച് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണകുമാർ, ധർമജൻ വില്ലേടത്, കെ. എച്ച്. അബ്ദുൽ നാസർ, വി. മോഹൻദാസ്, സാബു കണ്ടത്തിൽ,ഹരി കുറ്റിപറമ്പിൽ,നൗഷാദ്. സാദത്ത്, ഉണ്ണി എന്നിവർ നേതൃത്വം നൽകി.