ഗുരുവായൂർ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടുപ്പുകൂട്ടി സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ബിന്ദു നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബീന രവിശങ്കർ മുഖ്യപ്രഭാഷണം നടത്തി. അടുപ്പുകൂട്ടി ഉപ്പുമാവ് ഉണ്ടാക്കി വിതരണം ചെയ്തു.