തൃപ്രയാർ : നാട്ടിക നിയോജക മണ്ഡലത്തിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നൽകി. നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ വിശിഷ്ടാതിഥിയായി. ലയൺസ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമാ നന്ദകുമാർ മൊബൈൽ ഫോൺ നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഒ കെ.എം അഷ്റഫ് സാമൂഹിക പ്രതിബദ്ധതാ വിഭാഗം ചീഫ് മാനേജർ ശിൽപ്പാ സെബാസ്റ്റ്യൻ , സൂരജ് കെ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.