നന്തിക്കര: സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരി വിമുക്തിയുടെ ഭാഗമായി നടപ്പാക്കുന്ന'ഉണർവ്'പദ്ധതിയിൽ നന്തിക്കര സർക്കാർ വിദ്യാലയത്തെ ഉൾപ്പെടുത്തി. പദ്ധതി ലഭ്യമായതോടെ 5 ലക്ഷം രൂപ കലാകായിക രംഗത്ത് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. നന്തിക്കര സർക്കാർ സ്‌കൂളിൽ നടന്ന ആലോചനായോഗം കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് അദ്ധ്യക്ഷനായി.