പാവറട്ടി: ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നീതി കാർഷിക നഴ്‌സറി കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം. കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ.ആർ അബ്ദുൾ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.വി ഹരിദാസൻ ആദ്യ വിൽപന നിർവ്വഹിച്ചു.