ഗുരുവായൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കി ഇരട്ട സഹോദരിമാർ. പരീക്ഷക്കാലത്ത് ക്വാറന്റൈനിലായത് അടക്കമുള്ള പ്രതിസന്ധികൾ താണ്ടിയാണ് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദിത.എ. പ്രസാദും നന്ദിന.എ.പ്രസാദും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കാരക്കാട് ആലഞ്ചേരി പ്രസാദൻ-ബീന ദമ്പതികളുടെ മക്കളാണ് ഈ മിടുക്കികൾ.