പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് കൊവിഡ് പരിശോധന നടത്തും. സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, മാർക്കറ്റ് ജീവനക്കാർ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. 200 പേർക്കാണ് പരിശോധന നടത്തുക.