കൊടുങ്ങല്ലൂർ: കൊവിഡിന് എതിരെയുള്ള അശാസ്ത്രീയ മാനദണ്ഡങ്ങൾ പിൻവലിക്കുക, ജുമുഅ പെരുന്നാൾ നമസ്‌കാരങ്ങൾക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് യൂസഫ് പടിയത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം പി.എ വാഹിദ് അദ്ധ്യക്ഷനായി. എ.എം അബ്ദുൾ ജബ്ബാർ, എ.കെ ഷാഹുൽ ഹമീദ്, ടി.എ നൗഷാദ് എന്നിവർ സംസാരിച്ചു.