കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിലെ രാമായണ മാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. ദിവസവും രാവിലെ ഗണപതിഹോമം, രാമായണ പാരായണം, വെള്ളിയാഴ്ചകളിൽ വൈകിട്ട് ഭഗവതിസേവ എന്നിവയുണ്ടാകും. ആഗസ്റ്റ് എട്ടിന് തിലഹോമം, 14ന് ഷഷ്ഠി, 16ന് മഹാഗണപതിഹോമം എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, പ്രത്യേക വഴിപാടുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്തും നടത്താവുന്നതാണെന്ന് ക്ഷേത്രം മേൽശാന്തി അഖിലേഷ് ശാന്തി, ക്ഷേത്രം ഭാരവാഹികൾ എന്നിവർ അറിയിച്ചു.