തൃപ്രയാർ: തീരദേശത്ത് കുറവില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. തളിക്കുളം ബ്ളോക്കിലെ അഞ്ച് പഞ്ചായത്തുകളിലായി വ്യാഴാഴ്ച 175 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂർ 20, വാടാനപ്പിള്ളി 66, തളിക്കുളം 60, നാട്ടിക 18, വലപ്പാട് 11 എന്നിങ്ങനെയാണ് രോഗബാധിതർ.