ചാലക്കുടി: ഇന്ധന വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സൗത്ത് ജംഗ്ഷനിൽ അടുപ്പ് കൂട്ടി പായസം വെച്ചു. പ്രതിഷേധ സമരം ടി.ജെ സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ ഷിഫാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
അന്നനാട് ജംഗ്ഷനിൽ നടന്ന അടുപ്പുകൂട്ടി സമരത്തിൽ ഉപ്പുമാവ് തയ്യാറാക്കി വിതരണം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ഗിരീശൻ കുമരപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു.