strike
കൊന്നക്കുഴിയിൽ നടന്ന അടുപ്പുകൂട്ടി സമരം പരിയാരം മണ്ഡലം പ്രസിഡന്‌റ് പ്രിൻസ് മുണ്ടൻമാണി ഉൽഘാടനം ചെയ്യുന്നു


പരിയാരം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്, കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ സംയുക്തമായി അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. പരിയാരം മണ്ഡലത്തിൽ 11 കേന്ദ്രങ്ങളിലായിരുന്നു സമരം. കൊന്നക്കുഴി മേഖലയിൽ മണ്ഡലം പ്രസിഡന്റ് പ്രിൻസ് മുണ്ടൻമാണി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സണ്ണി കാരക്കട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൽസൺ പുതശ്ശേരി, പ്രിയ വിനയൻ, ഡിനീ ജിജോ കല്ലേലി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സോനു ജോൺസൺ കരിപ്പായി, യൂണിറ്റ് സെക്രട്ടറി ആൽജോ നോബിൾ കാരക്കട, സെബി കല്ലേലി, പി.എസ് ഋഷികേശ്, അലക്‌സ് ആന്റോ പല്ലോക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി.