ചാലക്കുടി: പ്രവാസികളുടെ യാത്രാവിലക്ക് നീക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തിൽ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എസ് അശോകൻ ഉദ്ഘാടനം ചെയ്തു. പ്രവാസിസംഘം ചാലക്കുടി ഏരിയ പ്രസിഡന്റ് പി എൻ വേണുഗോപാൽ അദ്ധ്യക്ഷനായി. താജുദ്ദീൻ, ഹാഷിം അമ്പാടൻ, പി.വി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.