തൃശൂർ: ബസുകളുടെ റോഡ് ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉൾപ്പടെ ബസ് ചാർജ് വർദ്ധിപ്പിക്കുക, സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന് ഒരു പൊതുഗതാഗതം എന്ന പരിഗണന നൽകി സബ്‌സിഡി നൽകുകയോ വിൽപ്പന നികുതിയിൽ ഇളവു വരുത്തുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ 27ന് ഉപവസിക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രാവിലെ 10മുതൽ വൈകീട്ട് 5 വരെ ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിലാണ് ബസുടമകളുടെ ഉപവാസം നടക്കുക.