elephant

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് സുഖചികിത്സ നാളെ ആരംഭിക്കും. വടക്കുംനാഥ ക്ഷേത്രത്തിൽ വൈകീട്ട് 3.30ന് ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. വ്യവനപ്രാശം, അരി, അഷ്ടചൂർണ്ണം, മഞ്ഞൾപൊടി, ഉപ്പ്, സിറപ്പുകൾ, ആരോഗ്യ സംരക്ഷണത്തിനുള്ള ഗുളികകൾ എന്നിവയാണ് നൽകുക. ദേവസ്വം ബോർഡിന് ആറ് ആനകളാണ് ഉള്ളത്.