ചേർപ്പ്: ഇന്ധന - പാചക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ചേർപ്പ് മണ്ഡലം കമ്മിറ്റി 50 യൂണിറ്റുകളിൽ തെരുവിൽ ഭക്ഷണം ഉണ്ടാക്കി പ്രതിഷേധ സമരം നടത്തി. സി.പി.ഐ ചേർപ്പ് ഏരിയ സെക്രട്ടറി പി.വി അശോകൻ, കെ.കെ ജോബി, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, ഷെമീർ ചേർപ്പ്, ജെറിൻ ജോസ്, സുഭാഷ് കെ. മാരാത്ത്, കെ.എ പ്രദീപ്, ഷീല ഭരതൻ എന്നിവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി.
ഇന്ധന പാചക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരുവിൽ ഭക്ഷണം പ്രതിഷേധ സമരം.