കുന്നംകുളം: വടക്കാഞ്ചേരി റോഡിലെ ഓട്ടോറിക്ഷകൾ കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചതിൽ പ്രതിഷേധിച്ച് കുന്നംകുളം-വടക്കാഞ്ചേരി റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സമരം തുടങ്ങി. വിഷയത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ഓടേണ്ടതില്ലെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ തീരുമാനം. പുതിയ സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറ്റുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ നടപ്പിലാക്കുന്ന പുതിയ ഗതാഗത പരിഷ്‌കാരം അശാസ്ത്രീയമാണെന്നും ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ കാരണമാകുമെന്നും യൂണിയൻ ഭാരവാഹികളായ ജോർജ്, രാജീവ്, ജിബിൻ, രമേശ്, ധനീഷ് തുടങ്ങിയവർ പറഞ്ഞു.