മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. കൈപറമ്പ് ഗ്രാമ പഞ്ചായത്ത് എ.കെ.ജി കുടുബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എം ലെനിൻ മുഖ്യപ്രഭാഷണം നടത്തി. ദയ ഹോസ്പിറ്റൽ, തൃശൂർ മെഡിക്കൽ സൊസെറ്റി , തൃശൂർ ടെന്നീസ് അസോസിയേഷൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, മജിലീസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 100 പാവപ്പെട്ട കുടുബങ്ങളിൽപ്പെട്ട രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകിയത്.