പാവറട്ടി : ഷഷ്ഠിപൂർത്തി ആഘോഷ ചിലവ് കുറച്ച് ആക്ട്‌സിന്റെ കാരുണ്യപ്രവർത്തനത്തിന് തുക നൽകി മതുക്കര സ്വദേശി കെ.കെ വാസു മാതൃകയായി. മുല്ലശ്ശേരി, മതുക്കര പാലക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ കറുത്തേടത്ത് കുഞ്ഞുമോൻ-തെറ്റിക്കോടി ദമ്പതികളുടെ മകൻ വാസു റിട്ടയേഡ് സഹ.അസിസ്റ്റന്റ് രജിസ്ട്രാറാണ്. 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നടത്തുന്ന ആക്ട്‌സ് പറപ്പൂർ ബ്രാഞ്ചിനാണ് ധനസഹായം ചെയ്തത്. പറപ്പൂർ ആക്ട്‌സ് ബ്രാഞ്ച് പ്രതിനിധികളായ പി.സി ഉണ്ണിമോൻ, സി.എസ് ബിനീഷ്, കെ.കെ സതീശൻ, വി.സി സന്തോഷ് എന്നിവർ സംഭാവന ഏറ്റുവാങ്ങി.