കൊടുങ്ങല്ലൂർ: ബി.ജെ.പി കൗൺസിലർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ ഓഫീസിന് മുമ്പിൽ ധർണ നടത്തി. വാക്‌സിൻ വിതരണത്തിലെ അപാകതയും ക്ഷാമവും പരിഹരിക്കുക, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സ്‌ണെ ഉപയോഗിച്ച് ഭരണസമിതി നടത്തുന്ന അധികാര ദുർവിനയോഗവും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.
പ്രതിപക്ഷ നേതാവ് അഡ്വ. ഡി.ടി വെങ്കിടേശ്വരൻ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ഒ.എൻ ജയദേവൻ, ടി.എസ് സജീവൻ, ശാലിനി വെങ്കിടേഷ്, രശ്മി ബാബു തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ രേഖ സൽപ്രകാശ്, സി. നന്ദകുമാർ, സുമേഷ്, സ്മിത ആനന്ദൻ, പാർവതി, റീന അനിൽ, ധന്യ ഷൈൻ, തങ്കമണി, വിനിത, ജ്യോതിലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
ബി.ജെ.പി കൗൺസിലർമാർ നഗരസഭ ഓഫീസിന് മുമ്പിൽ ധർണ നടത്തുന്നു.