വടക്കഞ്ചേരി: കനത്ത മഴയിൽ വാഴാനി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 52. 72 മീറ്ററാണ് ജലനിരപ്പ്. മുപ്പത്തി ഏഴു ശതമാനം വെള്ളമാണ് ഡാമിലുള്ളത്. നേരിയ തോതിലാണ് ജലനിരപ്പ് ഉയർന്നിട്ടുള്ളത്. പരമാവധി ജലനിരപ്പ് 62.48 മീറ്ററാണ് . മഴ തുടരുന്നപക്ഷം ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനാണ് സാദ്ധ്യത.