photo
പൊതുപ്രവർത്തകനായ വിനോദ് വിതയത്തിലാണ് മഴ നനഞ്ഞ് റോഡിലെ ചെളി വെള്ളത്തിൽ കുത്തിയിരുന്ന് ​നടത്തിയ പ്രതിഷേധം എ.ആർ.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു ​

മാള: പ്രളയത്തിൽ തകർന്ന കോട്ടമുറി - കൊടവത്ത് കുന്ന് വൈന്തോട് പാലവും അനുബന്ധ റോഡും പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ വെള്ളക്കെട്ടിൽ കുത്തിയിരുന്ന് സമരം നടത്തി. പൊതുപ്രവർത്തകനായ വിനോദ് വിതയത്തിലാണ് മഴ നനഞ്ഞ് റോഡിലെ ചെളി വെള്ളത്തിലിരുന്ന് പ്രതിഷേധിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോയ് കോട്ടമുറി, പി.സി ഗോപി, ഷാജു വിതയത്തിൽ, ജോയ്, മണി, സെൻസൻ അറയ്ക്കൽ, വിത്സൻ കാഞ്ഞുത്തറ എന്നിവർ സന്നിഹിതരായി.

പ്രളയത്തിൽ തകർന്ന റോഡ് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനായ വിനോദ് വിതയത്തിൽ റോഡിലെ ചെളി വെള്ളത്തിൽ കുത്തിയിരുന്ന് ​നടത്തിയ പ്രതിഷേധം എ.ആർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. ​