വടക്കാഞ്ചേരി: പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിന് നടപടിയെടുക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്കായി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും സർവ്വെ നടത്തി കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മികവുറ്റതാക്കുന്നതിന് വിദ്യാർത്ഥികൾക്കായി മൊബൈൽ വാങ്ങുന്നതിന് വാർഡുതല കമ്മറ്റികൾ രൂപീകരിക്കാനും നഗരസഭ യോഗത്തിൽ തീരുമാനമായി. ചെയർമാൻ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.