ചാലക്കുടി: കിസാൻ സമ്മാൻനിധി അർഹരായ എല്ലാ കർഷകർക്കും ലഭ്യമാക്കുക , സംസ്ഥാന സർക്കാർ കാർഷികവിളകൾക്ക് പ്രഖ്യാപിച്ച താങ്ങുവില നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാലക്കുടി മണ്ഡലം കർഷക മോർച്ചയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൃഷി ഓഫീസിനു മുമ്പിൽ ധർണ നടത്തി. കർഷക മോർച്ച സംസ്ഥാന ജന.സെക്രട്ടറി അജിഘോഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു.