waste-at-private-place
എടത്തിരുത്തിയിൽ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയ നിലയിൽ

കയ്പമംഗലം: എടത്തിരുത്തി പതിനാലാം വാർഡ് മഠത്തിക്കുളത്ത് സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളുന്നതായി പരാതി. മധുരമ്പുള്ളി റോഡിനോടു ചേർന്ന സ്ഥലത്തെ തോട്ടിലാണ് അർദ്ധ രാത്രിയിൽ കക്കൂസ് മാലിന്യവും, പച്ചക്കറി മാലിന്യവും പറമ്പിൽ തള്ളുന്നത്. പരിസരവാസികൾക്കും, വഴിയാത്രക്കാർക്കും ഇവിടെ നിന്നുള്ള ദുർഗന്ധം ദുസഹമായിരിക്കുകയാണ്. തോട്ടിലൂടെ ഒഴുകുന്ന മാലിന്യം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. മാലിന്യം കൊണ്ടുവന്ന വാഹന ഉടമയുടെ പേരും, വാഹന നമ്പറും അടക്കം പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

എടത്തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയ നിലയിൽ.