ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലെ രാമായണ മാസാചരണം കർക്കിടകം 1 മുതൽ 31 വരെ നടത്തും. എല്ലാ ദിവസങ്ങളിലും ഗണപതിഹോമവും 25 ന് രാവിലെ 6 മണിക്ക് മഹാഗണപതിഹോമവും ആഗസ്റ്റ് 8 ന് പുലർച്ചെ 5 മണിക്ക് കർക്കിടക വാവ്ബലിയും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്നതാണെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു.