പുതുക്കട്: സി.പി.ഐ അളഗപ്പനഗർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി ടി.എൻ പ്രതാപന്റെ ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. അളഗപ്പമിൽ ഉൾപ്പെടെയുള്ള എൻ.ടി.സിയുടെ മില്ലുകൾ തുറന്നുപ്രവർത്തിക്കാൻ പാർലമെന്റിൽ വിഷയം അവതരിപ്പിക്കണമെന്നും ടെക്‌സ്‌റ്റൈയിൽ വകുപ്പുമായി ഉടൻ ചർച്ച നടത്താൻ എം.പി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നിൽപ്പ് സമരം നടത്തിയത്. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.എം ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.