barn-was-broken
കടപുഴകി വീണ തെങ്ങ്.

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ചാവക്കാട് ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് പടിഞ്ഞാറുവശം തെങ്ങുകൾ കടപുഴകി വീണ് വിറകുപുര തകർന്നു. പുന്ന മണികണ്ഠന്റെ വീടിനുസമീപമുള്ള തെങ്ങുകൾ വീണ് വിറകുപുര തകരുകയും വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രി 11 നായിരുന്നു സംഭവം. വീടിന് മുകളിലേക്ക് തെങ്ങ് വീണതോടെ അടുക്കള ഭാഗത്തുള്ള മേൽക്കൂരയിൽ വിള്ളലുകൾ വീണു. വീഴ്ച്ചയുടെ ശക്തിയിൽ വാർപ്പിൽ നിന്ന് വെള്ളം ഇറ്റ് വീഴുകയാണ്. വിറകുപുര പൂർണമായും തകർന്നു. രാവിലെ തെങ്ങ് മുറിക്കുന്ന തൊഴിലാളികളെത്തി തെങ്ങുകൾ മുറിച്ചുമാറ്റി.