ചാവക്കാട്: ശക്തമായ മഴയെതുടർന്ന് ചാവക്കാട് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി കടകളിലേക്ക് വെള്ളം കയറി. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിലാണ് നഗരത്തിലെ വടക്കേ ബൈപാസിൽ എം.ആർ.ആർ.എം സ്‌കൂളിന് മുൻവശത്തും തത്തപള്ളിക്ക് സമീപവും ഏനാമാവ് റോഡിലും വെള്ളക്കെട്ട് രൂക്ഷമായത്. വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സവും രൂക്ഷമായി. മഴ ശക്തമായാൽ കാലങ്ങളായി ഇവിടെ വെള്ളക്കെട്ടും സ്ഥിരമാണ്. പൊതുമരാമത്ത് അധികൃതർ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിനാൽ വ്യാപാരികൾ പ്രതിഷേധത്തിലാണ്.