പാവറട്ടി: കർഷക മോർച്ച മണലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് വാഴപ്പിള്ളി ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം നേതാക്കൾക്കൊപ്പമാണ് മനോജ് പാവറട്ടി പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയത്. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ബി.ജെ.പി എളവള്ളി കമ്മിറ്റിക്ക് കഴിയുന്നില്ലെന്ന് മനോജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ വിജയൻ, ചിറ്റാട്ടുകര എൽ.സി.സെക്രട്ടറി പി.ജി സുബിദാസ്, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോഫോക്‌സ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.എഫ് രാജൻ എന്നിവരും പങ്കെടുത്തു.