ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പ്രതീഷ്ഠാദിനാഘോഷം വിവിധ പരിപാടികളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രാവിലെ മുതൽ ഗണപതിഹോമം, വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, നിത്യപൂജകൾ, സമ്പൂർണ്ണ നാരായണീയ പാരായണം, വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരി, ശ്രീപതി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠാ ദിനാഘോഷ പരിപാടിക്ക് ക്ഷേത്രഭരണസമിതി ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി, സെക്രട്ടറി എ.ആർ ജയൻ, ജോയിന്റ് സെക്രട്ടറി കെ.എം ഷാജി, ട്രഷറർ കെ.ബി പ്രേമൻ എന്നിവർ നേതൃത്വം നൽകി.