ഗുരുവായൂർ: തെക്കേ നടയിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിന് കിഴക്ക് ഭാഗത്തുള്ള വാട്ടർ ടാങ്കിന് സമീപം പത്മനാഭന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ വർഷം ഡിസംബർ 31 നകം പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷനായി.