fireforce

ഡീസൽ ഒഴുകിയ ഭാഗം കൊടുങ്ങല്ലൂർ ഫയർഫോഴ്സ് കഴുകി വൃത്തിയാക്കുന്നു

കൊടുങ്ങല്ലൂർ: വാഹനത്തിൽ നിന്നും ഡീസൽ ചോർന്ന് റോഡിൽ ഒഴുകിയത് പരിഭ്രാന്തിയുണ്ടാക്കി. കൊടുങ്ങല്ലൂർ തൃശൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് ഉഴുവത്തുകടവിന് സമീപമാണ് വാഹനത്തിൽ നിന്നും ഡീസൽ ചോർന്ന് റോഡിൽ ഒഴുകിയത്. പുല്ലൂറ്റ് പഴയ പോസ്റ്റ്‌ ഓഫീസ് മുതൽ ഗവണ്മെന്റ് ഹൈസ്കൂൾ വരെയുള്ള റോഡിലാണ് ഡീസൽ പരന്ന് ഒഴുകിയത്.

ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തെന്നി വീണ് അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുല്ലൂറ്റ് നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.കെ ഹനീഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സി. പി ബിജു എന്നിവരടങ്ങിയ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.