തൃശൂർ : കർക്കിടക പുലരിയിൽ വടക്കുംനാഥന്റെ തിരുമുറ്റത്ത് ഗജവീരൻമാർക്ക് വിരുന്നൂട്ട്. കൊവിഡ് പ്രോട്ടോക്കാൾ നിയന്ത്രണം ഉള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കർക്കിട മാസാചാരണത്തിന് തുടക്കം കുറിച്ച് പുലർച്ചെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 108 നാളികേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെ ആണ് തുടക്കം കുറിച്ചത്. മുൻ വർഷങ്ങളിൽ നിന്ന് വിത്യസ്തമായി ക്ഷേത്രത്തിന് ഉള്ളിൽ ഗണപതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലാണ് ഇത്തവണ ഗണപതി ഹോമം നടന്നത്. മുൻ വർഷങ്ങളിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വലിയ ഹോമകുണ്ഡം ഒരുക്കി 10008 നാളികേരം കൊണ്ടാണ് മഹാഗണപതി ഹോമം നടത്തിയത്. ഗണപതി ഹോമത്തിന് ശേഷം 15 ആനകളെയും ഇരുത്തി ഗജപൂജ നടത്തി. ആറ് ആനകളെ വീതം ഇരുത്തിയാണ് കരിമ്പടം വിരിച്ച് ഗജപൂജ നടത്തിയത്. തൂടർന്നായിരുന്നു ആനയൂട്ട്. കുട്ടികൊമ്പൻ വാരിയത്ത് ജയരാജിന് ക്ഷേത്രം മേൽശാന്തി കൊറ്റംമ്പിള്ളി നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു. തുടർന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണൻ, ക്ഷേത്ര ക്ഷേമ സമിതി ഭാരാവാഹികളും ചേർന്ന് വിഭവങ്ങൾ നൽകി. ഔഷധ കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഉണക്കല്ലരി ചോറ്, പൈനാപ്പിൾ, അപ്പിൾ, ശർക്കര, നാളികേരം, വെള്ളരിക്ക എന്നിവയെല്ലാം ആനകൾക്ക് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ ഏറണാകുളം ശിവകുമാർ, കുട്ടംകുളങ്ങര അർജ്ജൂൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, ഊക്കൻസ് കുഞ്ചു എന്നി കൊമ്പൻമാരും ആനയൂട്ടിൽ പങ്കെടുത്തു. ആനയൂട്ടിന് അമ്പത് പേർക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. കർക്കിടക മാസാചരണത്തിന് ഇന്ന് തുടക്കം കുറിച്ചെങ്കിലും ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഗുരുവായൂർ, തൃപ്രയാർ,പാറേമക്കാവ്, തിരുമ്പാടി,കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഭക്തർക്ക് പ്രവേശനം ഇല്ല. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന നാലമ്പല തീർത്ഥാടനവും കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ ഇത്തവണയില്ല. വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ആനയൂട്ട്