തൃശൂർ: അന്തരിച്ച എഴുത്തുകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ അവസാനമായി അഭിനയിച്ച ശുചിത്വ സന്ദേശ ചിത്രം ' വീടും സ്ഥലവും വിൽപ്പനയ്ക്ക് ' പ്രകാശനം ചെയ്തു. എറണാകുളം ജില്ലാ ശുചിത്വമിഷൻ നിർമ്മിച്ച ചിത്രം എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസാണ് പുറത്തിറക്കിയത്. ശുചിത്വമിഷൻ എ.ഡി.സി പി.എച്ച് ഷൈൻ സി.ഡി ഏറ്റുവാങ്ങി.
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് കഥയും തിരക്കഥയും സംഭാഷണവും ഗാനവും രചിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ചിത്രകാരനായ ബാബുവാകയാണ്. പ്രദീപ് നാരായണൻ, ഉത്തമൻ കുന്നംകുളം, സജീഷ് നമ്പൂതിരി, റിച്ചാർഡ് അന്തിക്കാട്, ഗോകുൽ മണ്ണുത്തി, ജ്യോതിദാസ് ഗുരുവായൂർ, ഉദയൻ കാണിപ്പയ്യൂർ, പി. എച്ച് ഷൈൻ എന്നിവരാണ് അണിയറയിൽ. നന്ദകിഷോർ, ഉണ്ണി അരിയന്നൂർ തുടങ്ങിയവർ അഭിനയിച്ചു.