തൃശൂർ: 20-ാമത് ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക് സമ്മാനിക്കും.സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനുമായിരുന്ന വി.എ.കേശവൻ നായരുടെ സ്മരണയ്ക്കായി ടോംയാസ് അഡ്വടൈസിംഗ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണിത്.
രണ്ട് ലക്ഷം രൂപയും ശില്പവുമടങ്ങിയ അവാർഡ് ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വസതിയിൽ നടക്കുന്ന ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.