വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ കർക്കടക മാസാചരണത്തോട് അനുബന്ധിച്ച് മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, ആനയൂട്ട് എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകി. ജയൻ എമ്പ്രാന്തിരി,
വെങ്കിട്ട രമണൻ എമ്പ്രാന്തിരി, ആദിത്യൻ എമ്പ്രാന്തിരി എന്നിവർ സഹകാർമികരായി. ആനയൂട്ടിൽ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ പങ്കെടുത്തു.