ചാവക്കാട്: തിരുവത്ര അയിനിപ്പുള്ളി ശ്രീഹനുമാൻ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസ ആചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂജകൾ നടന്നു. രാവിലെ മുതൽ വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രം തന്ത്രി ശ്രീകാർളി വടക്കുംപാട്ട്മന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹവനം നടന്നു. അയിനിപ്പുള്ളി സുനിൽകുമാർ, അയിനിപ്പുള്ളി അനിൽകുമാർ, വലിയകത്ത് മോഹനൻ, വാലിപറമ്പിൽ അരുൺ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി.