ചാലക്കുടി: ചാലക്കുടി ടൗൺ സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ടി.ജെ സനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് ബാധിച്ചവർക്കും മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കുമുള്ള ധനസഹായം നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ വിതരണം ചെയ്തു. താലൂക്ക് ജോയിന്റ് രജിസ്ട്രാർ സി.സരേഷ് ആദ്യനിക്ഷപം സ്വീകരിച്ചു. സഹകരണ സംഘം ജില്ലാ ജോ.ഡയറക്ടർ മോഹൻമോൻ പി.ജോസഫ് മുഖ്യാതിഥിയായി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, ബാങ്ക് വൈസ് പ്രസിഡന്റ് ഉഷാമോഹനൻ, പി.ഐ ജോർജ്ജ്, സാജൻ വി.സലാം, ബിജു പുത്തരിക്കൽ, കെ.ജി രവീന്ദ്രൻ, മേരി നളൻ, ഇന്ദിരാദേവി, സെക്രട്ടറി വി.ആർ സജീവൻ എന്നിവർ പ്രസംഗിച്ചു.