udf-
കോൺഗ്രസ് കൗൺസിലർമാർ പ്രതീകാത്മക കുത്തിവെപ്പ് നടത്തുന്നു


കുന്നംകുളം: നഗരസഭാ വാർഡുകളിൽ വാക്‌സിൻ ക്ഷാമം പരിഹരിക്കണമെന്നും വാർഡ്തലത്തിൽ വാക്‌സിൻ വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കുന്നംകുളം നഗരസഭ ഓഫീസിന് മുന്നിൽ പ്രതികാത്മകമായി വാക്‌സിൻ കുത്തിവെയ്പ്പ് നടത്തി. രണ്ടാഴ്ച്ചയായി വാക്‌സിൻ വിതരണം പൂർണമായും തടസപ്പെട്ട രീതിയിലാണെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. മൂന്നാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നിലനിൽക്കുമ്പോൾ എത്രയുംപെട്ടെന്ന് മുഴുവൻപേർക്കും വാക്‌സിൻ വിതരണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. കൗൺസിലർമാരായ ബിജു.സി, ബേബി, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, മിനിമോൻസി, ലീലാഉണ്ണിക്കൃഷ്ണൻ, പ്രസുന്ന റോഷിത്ത് എന്നിവർ പങ്കെടുത്തു.