പാവറട്ടി: കർഷകമോർച്ച മണലൂർ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന മനോജ് വാഴപ്പിലാത്തിന് സ്വീകരണം നൽകി. പി.സി ജോസഫ് സ്മാരക മന്ദിരത്തിൽ ചേർന്ന സ്വീകരണ യോഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി സുബിദാസ് അദ്ധ്യക്ഷത വഹിച്ചു.