bjp-honored-students
ബിജെപി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിയെ ആദരിക്കുന്നു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബി.ജെ.പി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, ജനറൽ സെക്രട്ടറി രാജേഷ് ആച്ചി, കടപ്പുറം അഞ്ചാം വാർഡ് മെമ്പർ ബോഷി ചാണ്ണാശ്ശേരി, ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിൽ വിജയികളെ വീടുകളിൽ നേരിൽപോയി ആദരിച്ചു.