തൃശൂർ: 1,758 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,432 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.71 ശതമാനം. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,478 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,416 ആണ്. 2,86,182 പേരെയാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 1,742 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും, ഉറവിടം അറിയാത്ത അഞ്ച് പേർക്കും രോഗബാധ ഉണ്ടായി.