1
വാഴാനി ഡാം ആരാമം പദ്ധതി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.


വടക്കാഞ്ചേരി: വാഴാനി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള പാതയോരങ്ങളുടെ സൗന്ദര്യവത്ക്കരണത്തിനായി തെക്കുംകര പഞ്ചായത്ത് നടപ്പിലാക്കുന്ന ആരാമം പദ്ധതിക്ക് തുടക്കമായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാദേവി, ജില്ലാ പഞ്ചായത്ത് അംഗം സി.വി സുനിൽകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം.കെ ശ്രീജ എന്നിവർ പ്രസംഗിച്ചു. വാഴാനിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് നയനമനോഹാരിത നൽകുംവിധം വർണ്ണപുഷ്പങ്ങളാലും പുൽമേടുകളാലും അലങ്കാരചെടികളാലും പാതയോരങ്ങൾ ഹരിതമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.