വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന രാമായണ മാസാചരണം യൂണിയൻ പ്രസിഡന്റ് അഡ്വ. പി.ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.ശ്രീകുമാർ മുഖ്യപ്രഭാക്ഷണം നടത്തി. കർക്കിടക മാസത്തിൽ ദിവസവും യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന രാമായണ പാരായണയജ്ഞം യൂണിയന്റെ ഔദ്യോഗിക യൂറ്റിയൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.