കയ്പമംഗലം: കൊറ്റംകുളം ടാഗോർ ലൈബ്രറി ആൻഡ് സ്റ്റഡി സെന്റർ പി.എസ്.സി പഠന കൂട്ടായ്മ വായനാപക്ഷാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം സമാപിച്ചു. ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ടുനിന്ന ക്വിസ് മത്സരത്തിൽ അൻപതോളം അംഗങ്ങൾ ദിവസവും പങ്കെടുത്തു. പ്രണവ് അനന്ദ് ഒന്നാം സ്ഥാനവും ദീപ സജിത്ത് രണ്ടാം സ്ഥാനവും രാഹുൽ രവീന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.സി ബാബുരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റഷീദ് മാസ്റ്റർ, വി.കെ സദാനന്ദൻ, എം.കെ. ഷാജു, ലൈബ്രറേറിയൻ വിദ്യാധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.