ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രം കൊടിമരം കടന്ന് വാതിൽമാടത്തിന് മുന്നിൽ നിന്ന് തൊഴാം. ഓൺലൈൻ ബുക്കിംഗ് വഴി ദിവസവും 600 പേർക്കാണ് അനുമതിയുള്ളത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം നിറുത്തിവെച്ചിരിക്കുകയായിരുന്നു. ഗുരുവായൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സാഹചര്യത്തിലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ ദേവസ്വം തീരുമാനിച്ചത്.